കോഴിക്കോട് വിശ്വദീപ്തി സൊസൈറ്റി തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബാങ്ക് മാനേജര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കോടികളുടെ തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബാങ്ക് മാനേജര്‍ രംഗത്ത്. താനും കുടുംബവും തട്ടിപ്പിന് ഇരയായെന്ന് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ മധുസൂദനന്‍ പറഞ്ഞു. തട്ടിപ്പിനിരയായവര്‍ കോഴിക്കോട് കസബ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ഉയരുന്ന പരാതി.

ജില്ലയിലെ വിവിധ ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കും എന്നായിരുന്നു വാഗ്ദാനം. ഇതിനായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം സമാഹരിച്ചത്. എല്ലാവരും ചേര്‍ന്ന് തന്നെ ബലിയാടാക്കുകയാണെന്നും താനും കുടുംബവും ലക്ഷക്കണക്കിന് രൂപ സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും മാസങ്ങളായി ശമ്പളം പോലും ലഭിച്ചില്ലെന്നും മാനേജര്‍ മധുസൂദനന്‍ പറഞ്ഞു. കേസെടുത്ത ശേഷം കോഴിക്കോട് മുതലക്കുളത്തെ സ്ഥാപനം കസബ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...