Wednesday, July 2, 2025 3:48 pm

കോന്നിയിലേക്ക് കൂടുതൽ സർവീസുകൾ അനുവദിക്കും : കെ.ബി.ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്.

ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര  മേഖല  നേരിട്ടുകൊണ്ടിരുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്  യാത്രാ സൗകര്യങ്ങളുടെ  അപര്യാപ്തത.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ  സംസ്ഥാന  പാതയെയും  മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി  ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന  ഭാഗത്തെ  പണികൾ  നടത്തുന്നതിന്  എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16 കോടി രൂപ അനുവദിച്ചുണ്ട്.

യാർട് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനുമായി 76.90 ലക്ഷവും യാത്രക്കാർക്ക് അമിനിറ്റി സെന്റർ, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികൾ എന്നിവ നിർമ്മിക്കുന്നതിന് 39. 86ലക്ഷം രൂപയുമാണ് അനുവദിച്ചത്. യാർഡ് പൊതുമരാമത്ത് നിരത്ത് വിഭാഗവും അമിനിറ്റി സെന്റർ എൽ.എസ്. ജി. ഡി യുമാണ് നിർമ്മിക്കുന്നത്. യാർഡ് ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിരുന്നു. കെട്ടിട നിർമ്മാണ പൂർത്തീകരണത്തിനും വൈദ്യുതീകരണത്തിനുമായി 50 ലക്ഷം രൂപയും ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 32 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.  ഡിപ്പോകൂടി  പ്രവർത്തനം  തുടങ്ങുന്നതോടെ കിഴക്കൻ മലയോര  മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത  പരിഹാരമാകുമെന്ന് ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

0
ഹരിപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃക്കുന്നപ്പുഴ...

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...