കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതത്തിലാകുന്നത് നൂല്‍പ്പുഴ പുത്തൂർ കോളനിക്കാർ

For full experience, Download our mobile application:
Get it on Google Play

വയനാട് : കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതത്തിലാകുന്നവരാണ് വയനാട്ടിലെ നൂല്‍പ്പുഴ പുത്തൂർ കോളനിക്കാർ. തമിഴ്നാട്ടിലെ ദേവാലയില്‍ പെയ്യുന്ന മഴയും നൂല്‍പ്പുഴ കവിയാൻ കാരണമാകുന്നതാണ് ഇവരുടെ ദുരിതത്തിന് കാരണം. സുരക്ഷിതമായ സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ഇവിടെയുള്ള കുടുംബങ്ങളുടെ ആവശ്യം. ആറ് കുടുംബങ്ങളിലായി 23 പേരാണ് നൂല്‍പ്പുഴ പുത്തൂർ കോളനിയില്‍ താമസിക്കുന്നത്. മഴക്കാലമായാല്‍ പിന്നെ ഇവർക്ക് ദുരിത ജീവിതമാണ്. വയനാട്ടില്‍ മഴ പെയ്താലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയില്‍ മഴ പെയ്താലും വെള്ളം ഒഴുകി നൂല്‍പ്പുഴയില്‍ എത്തും.

പുഴ കരകവിഞ്ഞൊഴുകി വീടുകളിലേക്ക് കയറുന്നതോടെ എല്ലാമെടുത്ത് ക്യാംപുകളിലേക്ക് മാറണം. വ‍ർഷങ്ങളായി ഇത് തന്നെ അവസ്ഥ. രാത്രി കാലങ്ങളില്‍ മഴ പെയ്താല്‍ പിന്നെ എല്ലാവരുടെയും മനസ്സില്‍ ആധിയാണ്. എപ്പോഴാണ് വെള്ളം കയറുകയെന്ന് അറിയില്ല. ഈ വർഷം തന്നെ ഇത് രണ്ട് തവണ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സമീപത്തെ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. ഒരു തവണ രാത്രിയിലും രണ്ടാം തവണ പുലർച്ചെയുമാണ് കുടുംബങ്ങൾ കുട്ടികളും കൈയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപെട്ട് ക്യാമ്പില്‍ അഭയം തേടിയത്. വെള്ളം കയറി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. പലതും ഉപയോഗിക്കാൻ കഴിയാത്ത രീതിയില്‍ നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ ചെളി കയറി. വെള്ളം കയറി നശിച്ച വീട് വൃത്തിയാക്കി എടുക്കാൻ തന്നെ ദിവസങ്ങള്‍ എടുക്കുമെന്നതാണ് സ്ഥിതി. തങ്ങളെ പുനരധിവിസിപ്പിക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചിട്ടും അധികൃതരാരും ഇതുവരെ പരിഹാരത്തിനെത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....