റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കണമെന്നും നിർദേശമുണ്ട്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മക്ക, ജിസാൻ, അസീർ എന്നീ മേഖലകളിലാണ് കനത്ത മഴക്ക് സാധ്യത. ത്വാഇഫ്, മൈസാൻ, ആദം, അൽ ആർദിയാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ചെറിയ രീതിയിലുള്ള മഴക്കും ആലിപ്പഴ വീഴ്ചക്കും കാറ്റിനും സാധ്യതയുണ്ട്. തോടുകൾ, താഴ്വരകൾ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും നീന്താൻ ശ്രമിക്കരുതെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
































