കൊല്ലം : മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കൂടുതല്‍ കുട്ടികള്‍ രംഗത്ത്. കുട്ടികളില്‍നിന്നും ഊരിമാറ്റിയ അടിവസ്ത്രങ്ങള്‍ ക്ലാസ് മുറിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു എന്നും പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇത് കോളജില്‍വെച്ച് ധരിക്കാന്‍ അനുവദിച്ചില്ലെന്നും കുട്ടികള്‍ പറയുന്നു.
‘നീറ്റിനായി എട്ടാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു. പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകര്‍ന്ന് പരീക്ഷാ ഹാളില്‍നിന്ന് ഇറങ്ങേണ്ടിവന്നു. മാതാപിതാക്കള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്. ആദ്യ ഗേറ്റില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉള്‍പ്പെടെ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ചു. മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.
മെറ്റല്‍ ഡിറ്റക്ടര്‍ വഴി സ്കാന്‍ ചെയ്തപ്പോള്‍ ബീപ് ശബ്ദം കേട്ടു. അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാന്‍ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്”-പെണ്‍കുട്ടികള്‍ പറയുന്നു.