പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരി. പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇന്നലെ ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടു. ദർശനം നടത്തിയത് 100969 പേരാണ്. പുല്ലുമേട് കാനന പാത വഴി മാത്രം എത്തിയത് 5798 പേരാണ് ഇന്ന് രാവിലെ 6 മണി വരെ 23167 പേർ പടി ചവിട്ടി. പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ട സ്ഥിതിയാണ്. തിരക്ക് ഏറിയതോടെ പോലീസ് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിടുകയാണ്. 12 മണിക്കൂറിലേറെ പെരുവഴിയില്‍ കിടന്ന അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു. പൊന്‍കുന്നത്തും വൈക്കത്തും റോഡ് ഉപരോധിച്ചു. ഇതര സംസ്ഥാന ഭക്തരും കേരളത്തിൽ നിന്നുള്ള അയ്യപ്പ ഭക്തരുമാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.