എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പളളി നടേശന്‍ ; അഡ്വ. സിനിൽ മുണ്ടപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കുരമ്പാല : കാൽ നൂറ്റാണ്ടുകൊണ്ട് ആശയംകൊണ്ടും ആർജവം കൊണ്ടും എസ്.എൻ.ഡി.പിയോഗത്തെ വൻപുരോഗതിയിലേക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെന്ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുരമ്പാല ശാഖയിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ നിലവാരമുള്ള പുതിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സ്ഥാപിച്ചും നിലവിലുള്ള സ്ഥാപനങ്ങളെ ആധുനിക രീതിയിൽ പരിഷ്‌കരിച്ചും യൂണിയനുകളും ശാഖകളും ശക്തിപ്പെടുത്തിയും അവയുടെ എണ്ണം വർദ്ധിപ്പിച്ചും യോഗത്തെ നയിക്കുന്ന മഹത് വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശൻ.

കാൽ നൂറ്റണ്ട് മുമ്പ് ശക്തി ക്ഷയിച്ച് നാഥനില്ലാതെ അനാഥത്വം പിടിമുറുക്കിയ യോഗത്തെ വിവിധ പദ്ധതികൾ അവിഷ്‌കരിച്ച് നവീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതായി സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ശാഖ പ്രസിഡന്റ് രാജേഷ് കുരമ്പാല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കൗൺസിലർ മാരായ എസ്. ആദർശ്, സുരേഷ് മുടിയൂർക്കോണം,സെക്രട്ടറി സന്തോഷ്‌കുമാർ, കെ.ജി.ചന്ദ്രഭാനു, പ്രദീപ് പ്രസാദ്എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....