500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിൽ ; ബംഗളൂരു നഗരത്തിൽ റെഡ് അലേർട്ട്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസം മുൻപ് തുടങ്ങിയ ശക്തമായ മഴ ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയിൽ റിപ്പോർട്ട് ചെയ്ത മൂന്നു മരണങ്ങളിൽ രണ്ടെണ്ണം ഷോക്കേറ്റാണ്. വ്യവസായ സ്ഥാപനങ്ങളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി. എച്ച് എസ് ആർ ലേഔട്ട്, കൊറമംഗല, ബി ടി എം ലേഔട്ട്, മരത്തഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇവിടങ്ങളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ്വേ കനത്ത വെള്ളക്കെട്ട് കാരണം മണിക്കൂറുകളോളം അടച്ചിട്ടു. സ്റ്റേഡിയങ്ങളും മെട്രോ സ്റ്റേഷനുകളും വെള്ളത്തിൽ മുങ്ങി.നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ, യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവർ മുൻകൂട്ടി യാത്രാ പദ്ധതികൾ തയ്യാറാക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വെള്ളം കയറുന്ന പശ്ചാത്തലത്തിൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കാനും നിർദ്ദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...