Friday, July 4, 2025 1:52 pm

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാന്‍ രജിസ്റ്റര്‍ ചെയ്തത് 60,000 ത്തിലധികം പേര്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഇന്ത്യന്‍ കമ്മ്യൂണിറ്റി ഉച്ചകോടിയായ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് വന്‍ സ്വീകാര്യത. പരിപാടിയില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ നിന്ന് 60,000ത്തിലധികം പ്രവാസികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13 ചൊവ്വാഴ്ച ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലന്‍ മോദി’ സമ്മേളനം. പ്രധാനമന്ത്രി മോദി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാനുള്ള മുന്‍കൂര്‍ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍ വിലാസങ്ങളിലേക്ക് നാളെ (ഫെബ്രുവരി-5) മുതല്‍ സ്ഥിരീകരണങ്ങളും പാസുകളും അയയ്ക്കാന്‍ തുടങ്ങുമെന്നും സംഘാടകര്‍ അറിയിച്ചു. 700ലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും സ്റ്റേഡിയത്തില്‍ അരങ്ങേറും. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശന വേദിയായി ഇത് മാറും.

പരിപാടിയുടെ വിജയത്തിനായി വിളിച്ചുചേര്‍ന്ന യോഗത്തില്‍ 150ലധികം ഇന്ത്യന്‍ പ്രവാസി സംഘടനകളും ഗ്രൂപ്പുകളും സംബന്ധിച്ചിരുന്നു. സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെയും ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥി അസോസിയേഷനുകളുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയാണെന്ന്  സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുകളുടെയും വിദ്യാര്‍ഥി ഗ്രൂപ്പുകളുടെയും പരിപാടികള്‍ ഉണ്ടാവും. രാജ്യത്തിന്റെ പുരോഗതിയും സംസ്‌കാരവും ഏകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിപാടിയാണിതെന്നും സംഘാടകര്‍ വിശദീകരിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഉണ്ടായിരിക്കും. അഹ്ലന്‍ മോദി പരിപാടി വലിയ ചടങ്ങ് മാത്രമല്ല അതിരുകള്‍ക്കപ്പുറം പ്രതിധ്വനിക്കുന്ന നാനാത്വത്തില്‍ ഏകത്വത്തിന്റെ ആഘോഷമാണെന്ന് ശോഭ റിയാലിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന്‍ പ്രസ്താവനയില്‍ പറഞ്ഞു. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി മോദി അബുദാബിയിലേക്ക് വരുന്നത്. ഉദ്ഘാടനം ചെയ്യുന്നതിനു ഒരു ദിവസം മുമ്പാണ് സ്വീകരണ പരിപാടി. മോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനം കൂടിയാണിത്. ക്ഷേത്ര ഉദ്ഘാടനം ഫെബ്രുവരി 14ന് നടക്കും. ഗംഭീരവും തടസ്സമില്ലാത്തതുമായ ഒരു ഇവന്റ് ഉറപ്പുനല്‍കുന്നതിന് അബുദാബി അധികൃതരുമായി സൂക്ഷ്മമായ ഏകോപനം നടത്തുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ കൈ ​പൊ​ള്ളി കേരളം

0
പ​ര​പ്പ​ന​ങ്ങാ​ടി: മ​ണ്ഡ​രി​യി​ൽ മ​നം മ​ടു​ത്ത് തെ​ങ്ങി​ൻ തോ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച കേ​ര​ക​ർ​ഷ​ക​ർ നാ​ളി​കേ​ര​ത്തി​ന്...

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...