ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ഐഎസ്‌ഐഎസ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് യൂട്യൂബിലെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്.
രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാളുകളാണ് ട്രെയിലർ കണ്ടത്. മെയ് അഞ്ചിന് തിയറ്ററിൽ എത്തുന്ന കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ ബാംഗ്ലൂരിൽ നടന്നു. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചലച്ചിത്രം കേരളത്തിൽ ലൗ ജിഹാദിലൂടെ നടത്തുന്ന ഭീകരവാദ റിക്രൂട്ട്‌മെൻറിന്റെ കഥയാണ് പറയുന്നത്. ഐഎസിന്റെ റിക്രൂട്ട്‌മെന്റിനോട് ഏതുതരത്തിലാണ് കേരളപോലീസ് സേനയും സംസ്ഥാന സർക്കാരും നിലപാടുകൾ സ്വീകരിച്ചതെന്നും സിനിമ ചർച്ചയാക്കുന്നുണ്ട്.
അഞ്ചുവർഷത്തെ ഗവേഷണത്തിലൂടെ കണ്ടെത്തി വിവരങ്ങൾ കോർത്തിണക്കിയതാണ് കേരള സ്റ്റോറി യഥാർത്ഥ സംഭവങ്ങൾ മാത്രം ചേർത്തുവച്ചതാണ് ചലച്ചിത്രത്തിന്റെ പ്രമേയം എന്നും സുദീപ്‌തോ സെൻ പറഞ്ഞു.ഭീകരവാദികളുടെ കുരുക്കിൽ വീണ പെൺകുട്ടികളുടെ ദുരവസ്ഥ സ്‌ക്രീനിൽ കണ്ട പലരും നിറകണ്ണുകളോടെയാണ് പ്രത്യേക പ്രദർശന ശേഷം തിയേറ്റർ വിട്ടു മടങ്ങിയത്.ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ജീവിതം നശിച്ചുപോയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ അനുഭവങ്ങളും സിനിമയോടൊപ്പം ചേർത്തുവയ്‌ക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.