കാളികാവ് പ്രദേശത്ത് ഒന്നിലേറെ കടുവകൾ ; കണ്ടത് വയസ്സൻ കടുവയെ

For full experience, Download our mobile application:
Get it on Google Play

കാളികാവ്: കാളികാവ് കരുവാരക്കുണ്ട് മലവാരങ്ങളിൽ ജനവാസകേന്ദ്രങ്ങൾക്കരികിൽ അവശനിലയിലായ കടുവയെ കണ്ടതോടെ മേഖലയിൽ ഒന്നിലേറെ കടുവകളുണ്ടെന്ന സംശയം ബലപ്പെട്ടു. നേരത്തേ ക്യാമറകളിൽ പതിഞ്ഞത് അധികം പ്രായമില്ലാത്ത കടുവയാണ്. ഈ കടുവയാണ് ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൊലപ്പെടുത്തിയതെന്നാണു കരുതുന്നത്. കഴിഞ്ഞദിവസം കണ്ട പ്രായാധിക്യമുള്ള കടുവ ഇരപിടിക്കാൻകഴിയാതെ അവശതയിലാണെന്ന് അധികൃതർ പറയുന്നു. നേരിട്ടും ക്യാമറകളിൽ പതിഞ്ഞതുമായ ദൃശ്യങ്ങൾ പരിശോധിച്ചാണ് വെറ്ററിനറി ഡോക്ടർമാർ ഈ നിഗമനത്തിലെത്തിയത്. അടയ്ക്കാക്കുണ്ടിൽ 13 ദിവസം മുൻപാണ് ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കടുവ ആക്രമിച്ച് 300 മീറ്ററിലേറെ വലിച്ചുകൊണ്ടുപോയശേഷം ശരീരഭാഗം ഭക്ഷിച്ചത്.

ക്യാമറയിൽ പതിഞ്ഞ ദൃശ്യം പരിശോധിച്ച് അക്രമിയായ കടുവ നാലുവയസ്സായതാണെന്ന നിഗമനത്തിൽ അധികൃതരെത്തി. എന്നാൽ കരുവാരക്കുണ്ട് മേഖലയിൽ ജനവാസകേന്ദ്രങ്ങൾക്കരികിലായി പിന്നീട് മൂന്നുതവണയും കണ്ടത് അവശനിലയിലായ കടുവയെയാണ്. ആളുകളെ കണ്ടപ്പോൾ ആക്രമണത്തിനു മുതിരാതെ കടുവ തിരിച്ചുനടന്നു. വനപാലകരടങ്ങുന്ന സംഘം രണ്ടുദിവസം മുൻപ് കടുവയെ നേരിട്ട് കണ്ടിരുന്നു. ആക്രമിക്കാൻനിൽക്കാതെ കടുവ നടന്നുനീങ്ങിയത് അവശതയാണു വ്യക്തമാക്കുന്നതെന്നും ഇതിന് 14 വയസ്സായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. 15 വയസ്സാണ് കടുവകളുടെ പരമാവധി ആയുസ്സായി പറയുന്നത്.ജനവാസകേന്ദ്രങ്ങൾക്കരികിലൂടെ തുരുമ്പോട എസ്റ്റേറ്റ് ഭാഗത്തേക്കാണ് കടുവ നീങ്ങിയിട്ടുള്ളത്. ആളുകളുടെ ബഹളവും സാന്നിധ്യവുമാണ് ഇവയെ പിടികൂടുന്നതിനു തടസ്സമായി അധികൃതർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...