Wednesday, July 3, 2024 8:36 am

സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ഉല്‍പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്‍മയുള്ള കുപ്പിവെള്ളത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവിക്കര സര്‍ക്കാര്‍ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര പ്ലാന്റില്‍ മൂന്ന് ഉത്പാദന ലൈനുകളാണുള്ളത്. ഒരെണ്ണം 20 ലിറ്ററിന്റെ കുപ്പിവെള്ളം നിര്‍മിക്കാനും മറ്റു രണ്ടെണ്ണം ഒന്ന്, രണ്ട്, അര ലിറ്റര്‍ കുപ്പിവെള്ളം നിര്‍മിക്കാനും കഴിയുന്നതാണ്. 20 ലിറ്ററിന്റെ 2720 കുപ്പികള്‍ പ്രതിദിനം നിറയ്ക്കാന്‍ കഴിയുന്ന അത്യാധുനിക പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ട് ലൈനുകളില്‍ മണിക്കൂറില്‍ 3600 ലിറ്റര്‍ കുപ്പിവെള്ളം നിര്‍മിക്കാന്‍ കഴിയും. ഒന്നാം ഘട്ടത്തില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. ഇതിന്റെ വിതരണവും വിപണനവും നടത്തുന്നതിന് കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിന്റെ കീഴില്‍ സാന്ത്വനം എന്ന പേരില്‍ ആറു പേരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമുള്ള കുപ്പികളും പ്ലാന്റില്‍ തന്നെ നിര്‍മിക്കും.

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് അര ലിറ്റര്‍ പാലിനേക്കാള്‍ വിലയുള്ള കാലമുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തില്‍ മാറ്റം വേണം എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയുണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ ഹില്ലി അക്വ കുപ്പിവെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കാനായി. ഈ നടപടി കേരളത്തില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കമ്ബനികള്‍ക്കും ഇത് പിന്തുടരേണ്ടി വന്നു. ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് അരുവിക്കരയിലെ പ്ലാന്റ് വേഗം പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷമാണ് വെള്ളം കുപ്പികളിലാക്കുന്നത്. കാര്‍ബണ്‍, മൈക്രോണ്‍, അള്‍ട്ര ഫില്‍ട്ടറിങ്ങുകളും ഓസോണൈസേഷനും വെള്ളം വിധേയമാക്കുന്നു. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കിയ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നടപടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബസിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറി ; വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

0
മലപ്പുറം: ബസിൽനിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ...

കൊച്ചിയിൽനിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 25 കോടി ; നഷ്ടം 20 കോടി

0
കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ രണ്ട് മാസത്തിനിടെ കൊച്ചി സിറ്റി പരിധിയില്‍നിന്ന്...

തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി കേസ് : ഉടമകൾ പോലീസ് പിടിയില്‍

0
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. തിരൂരങ്ങാടി...

ചായ കുടിക്കുന്നതിനിടെ തർക്കം ; ആലുവയിൽ എഴുപതുകാരനെ കുത്തിക്കൊന്നു

0
എറണാകുളം: ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ്...