കൊച്ചി: സോഷ്യല്‍ മീഡിയ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ച് നല്‍കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗര്‍ മൊട്ടയില്‍ വീട്ടില്‍ സല്‍മാന്‍ പാരിസിനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. അടുപ്പം മുറുകിയപ്പോള്‍ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പെണ്‍കുട്ടിയ്ക്ക് അയച്ച് നല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നു.
2022 ഒക്ടോബറിലാണ് സംഭവം നടന്നത്. കേസെടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നു. തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റുചെയ്തത്. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.