തിരുവനന്തപുരം: പൊതുനിരത്തുകളിലും ഓടകളിലും കുന്നുകൂടിയ മാലിന്യം പനി പരത്തുന്നു. വേനൽ മഴയിൽ അന്തരീക്ഷം ഒന്നു നനഞ്ഞതോടെ കൊതുക് നിറഞ്ഞു. എലി ശല്യവും രൂക്ഷമായി.കാലവർഷം രണ്ടാഴ്ച കഴിഞ്ഞെത്തും. പക്ഷേ, മഴക്കാല പൂർവശുചീകരണം മിക്ക തദ്ദേശസ്ഥാപനങ്ങളും തുടങ്ങിയില്ല. സർക്കാർ പണം നൽകാതെ എങ്ങനെ തുടങ്ങാൻ. മഴക്കാല പൂർവ ശുചീകരണം ഏപ്രിൽ ഒന്നിന് ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തീരുമാനിച്ചതാണ്. ഓരോ വാർഡിനും 30,000 രൂപ വീതം നൽകാനും നിർദ്ദേശിച്ചു. പക്ഷേ, സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട് വിതരണം നടന്നില്ല.അതേസമയം, കോർപറേഷനുകൾ തനതു ഫണ്ടിൽ നിന്ന് ഓരോ വാർഡിനും ശുചീകരണത്തിന് ഓരോ ലക്ഷം നൽകണം. തിരുവനന്തപുരത്ത് ചില വാർഡുകളിൽ ഓട ശുചീകരണം തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.