ബൈക്കിന് സൈഡ് നൽകിയില്ല ; ദമ്പതികൾക്കും തടയാനെത്തിയ ആൾക്കും ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ: ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ ദമ്പതികൾക്കും തടയാനെത്തിയ ആൾക്കും ക്രൂരമർദ്ദനമേറ്റു. അഞ്ചൽ ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.അഞ്ചൽ സ്വദേശികളായ ആഷിക്ക് ഹുസൈനും ഭാര്യയ്ക്കും പിടിച്ചുമാറ്രാനെത്തിയ പനച്ചവിള സ്വദേശി അനിക്കുമാണ് മർദ്ദനമേറ്റത്.തുമ്പിക്കുന്നിൽ പണി നടക്കുന്ന വീട്ടിലേക്ക് പിക്കപ്പ് വാനിൽ വെള്ളം കൊണ്ടുവന്നതായിരുന്നു ആഷിക്ക്. വെള്ളം ഇറക്കുന്നതിനിടയിൽ ബൈക്കിലെത്തിയ തുമ്പിക്കുന്ന് സ്വദേശികളായ ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് തർക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്നും ആഷിക്ക് ഹുസൈന്റെ ഭാര്യയെ ഉൾപ്പെടെ മർദ്ദിച്ചെന്നും ദൃക്സാക്ഷികൾ പറയുന്നു.സംഭവം കണ്ട് ഇവരെ പിടിച്ചുമാറ്രാൻ എത്തിയതായിരുന്നു അനി. അടിയേറ്റ് നിലത്തുവീണ അനിയെ രണ്ടംഗ സംഘം വീണ്ടും മർദ്ദിച്ചു. നിർമ്മാണ സ്ഥലത്തേക്ക് ചോറുമായെത്തിയതായിരുന്നു അനി. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കളെ കയ്യിലെടുക്കാൻ രാഹുൽ; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊരുങ്ങി കോൺഗ്രസ്, പുതിയ രാഷ്ട്രീയ തന്ത്രം

0
ന്യൂഡൽഹി: ജെൻ സികളെ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്....

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...