ഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇന്‍ഡോര്‍ പ്രഥമ സ്ഥാനം കൈവരിച്ചത്. സര്‍വ്വെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്.
സ്വച്ഛ സര്‍വ്വെക്ഷണ്‍ അവാര്‍ഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറത്തിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്. വൃത്തിയുള്ള ‘ ഗംഗാ നഗരം ‘എന്ന കാറ്റഗറിയില്‍ വാരണസിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തു. സര്‍വ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. ശുചിത്വത്തിന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ് പുരസ്കാരം സമ്മാനിച്ചു.