യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ തിരുവല്ലായില്‍ ; നവംബര്‍ 25 രാവിലെ 10 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫിന്‍റെ ബഹുജന അടിത്തറ വര്‍ദ്ധിപ്പിക്കുവാനും ക്രിയാത്മക പ്രതിപക്ഷ പ്രസ്ഥാനമായി മാറ്റാനുമുള്ള യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും (പഞ്ചയാത്ത് മുന്‍സിപ്പല്‍ തലം) കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുകയാണ്. നിലവിലെ നിയേജക മണ്ഡലം കമ്മിറ്റികള്‍ക്ക് പുറമേയാണിത്. മണ്ഡലം ചെയര്‍മാന്‍ കോണ്‍ഗ്രസിനും, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍ പദവികള്‍ ഘടകകക്ഷികള്‍ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. 25 അംഗ കമ്മിറ്റിയില്‍ ഓരോ പാര്‍ട്ടിയുടെയും പ്രാതിനിധ്യ എണ്ണം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.

പുന:സംഘടിപ്പിക്കപ്പെട്ട മണ്ഡലം കമ്മിറ്റികളുടേയും നിയോജക മണ്ഡലം കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ മാസം 25 -ാം തീയതി രാവിലെ 10 മണിക്ക് തിരുവല്ല ബിലീവിയേഴ്സ് ആഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശന്‍ (യു.ഡി.എഫ് സംസ്ഥാന ചെയര്‍മാന്‍) ഉദ്ഘാടനം ചെയ്യും. ഘടക കക്ഷികളുടെ സംസ്ഥാന നേതാക്കളും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക്...

0
തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം...

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...