അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക് വരെ വ്യത്യാസം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം മണിക്കൂറുകൾക്കുള്ളിൽ മാറിമറിഞ്ഞു. ബുധനാഴ്ച രാവിലെ 11.30-നാണ് ആദ്യം ഫലം പ്രഖ്യാപിച്ചത്. രാത്രി എട്ടരയോടെ ആദ്യപട്ടിക മാറ്റിമറിച്ച് വീണ്ടും ഫലപ്രഖ്യാപനം വന്നു. ആദ്യം തോറ്റ പലരും ജയിക്കുകയും വിജയിച്ചെന്ന് കരുതിയിരുന്നവർ തോൽക്കുകയുംചെയ്തു. സംസ്ഥാനസർക്കാരിന്റെ വിവര സാങ്കേതിക വകുപ്പിനുവേണ്ടി എൽ.ബി.എസ്. നടത്തിയ പരീക്ഷയിലാണ് മറിമായം. രണ്ടാം ഫലപ്രഖ്യാപനത്തിൽ പലർക്കും പത്തുമുതൽ 20 മാർക്കിന്റെ വരെ വ്യത്യാസമുള്ളതായാണ് സൂചന. മൂന്നുമാസം മുമ്പാണ് ഒ.എം.ആർ. പരീക്ഷ നടത്തിയത്. ഇനി അഭിമുഖം നടത്താനുണ്ട്.

100 മാർക്കിന്റേതായിരുന്നു ഒ.എം.ആർ. പരീക്ഷ. ഇതിൽ 50 മാർക്കിൽ കൂടുതൽ ലഭിച്ചവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. അപേക്ഷക്കൊപ്പംചേർത്ത രേഖകൾക്ക് 30 മാർക്കുണ്ട്. ഇതിൽ ഒമ്പതിൽക്കൂടുതൽ ലഭിച്ചവരാണ് പരീക്ഷ എഴുതാൻ യോഗ്യത നേടിയത്. അഭിമുഖത്തിന് പരമാവധി 30 മാർക്കാണ് ലഭിക്കുക. 100 മാർക്കിനാണ് ഒ.എം.ആർ. പരീക്ഷയെങ്കിലും 40 ആയിട്ടാണ് മൊത്തം പോയിന്റിൽ പരിഗണിക്കുക. ഒരാഴ്ച മുൻപ് ഉത്തരസൂചിക വൈബ്‌സൈറ്റിൽ പുനഃപ്രസിദ്ധീകരിച്ചിരുന്നു. മുമ്പ് ഐ.ടി. വകുപ്പ് നേരിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ആരോപണങ്ങൾ ഉയർന്നതോടെയാണ് എൽ.ബി.എസിനെ ഏല്പിച്ചത്. സംസ്ഥാനത്ത് 1000 അക്ഷയ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുന്നത്. സാങ്കേതികപ്പിഴവ്- എൽ.ബി.എസ്. ഫലം വൈബ്സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോൾ വന്ന സാങ്കേതികപ്പിഴവുകൾ തിരുത്തുകയാണ് ഉണ്ടായതെന്നാണ് എൽ.ബി.എസിന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...