മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ അമ്മയും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികളും മരിച്ച നിലയില്‍. അമ്മയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തു ചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
പോത്തുകല്ല് സ്വദേശി രഹ്ന (34), ആദിത്യന് (13), അര്ജുന് (10), അനന്തു (ഏഴ്) എന്നിവരാണ് മരിച്ചത്. രഹ്ന കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം ജീവനൊടുക്കിയെന്നാണ് കരുതുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പോലീസ് നല്കുന്ന വിവരം.