Saturday, April 26, 2025 12:05 pm

പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം ; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെയാണ് അറസ്റ്റ് ചെയ്തത്. നേമം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. പ്രതിക്കെതിരെ 304, 313, 314 വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, ഷെമീറ ബീവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും നയാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും പോലീസിൽ മൊഴി നൽകിയിരുന്നത്.

വീട്ടിൽ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെത്തുടർന്നാണ് കാരയ്ക്കാമണ്ഡപം വെള്ളായണിയിൽ വാടകക്ക് താമസിക്കുന്ന ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരണത്തിന് കീഴടങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ അവസാനിപ്പിക്കണം – മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്...

0
കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം...

തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ബോംബ് ഭീഷണി

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടൺ ഹോട്ടലിലും ആക്കുളത്തെ...

ഇടുക്കി വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0
ഇടുക്കി: വാഗമൺ പുള്ളിക്കാനത്തിന് സമീപം ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളജിൻ്റെ...