തൃശൂര്‍: വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാപ്പടി ചക്കാമ്പത്ത് രാജിയും ഇവരുടെ രണ്ടുമക്കളില്‍ ഒരാളുമാണ് മരിച്ചത്. ഒരു മകനെ കാണാനില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ കാരണം തിരക്കിയെത്തിയ രാജിയുടെ ഭര്‍ത്താവാണ് മൃതദേഹങ്ങള്‍ കണ്ടത്. രാജിയെ തൂങ്ങി മരിച്ച നിലയിലും മക്കളില്‍ ഒരാളെ കിണറ്റില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മക്കളില്‍ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്നാണ് കിടക്കുന്നത്.
അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി : ഒരു മകനെ കാണാനില്ല
RECENT NEWS
Advertisment