ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി. ബിജീഷ് എന്നയാളിനു ലഭിച്ച കിറ്റിലാണ് തവളയെ കണ്ടത്. കഴിഞ്ഞ ദിവസം കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കിട്ടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ശര്‍ക്കരയില്‍ തവളയെ കണ്ടെത്തിയത്. അതേസമയം ശര്‍ക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഓരോ ലോഡ് ശര്‍ക്കര വരുമ്പോഴും സാമ്പിള്‍ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശര്‍ക്കരയില്ലെങ്കില്‍ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...