പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ; അന്വേഷണം ശക്തമാക്കണമെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

കോന്നി :  വകയാർ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു . അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്. നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്റെ  ഭാഗത്തു നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത്.  ഇത് പോപ്പുലർ മാനേജ്ൻറുമായുള്ള ഒത്തുകളി ആണെന്നും സംശയിക്കുന്നുവെന്നും പ്രതികളെ സംരക്ഷിക്കാൻ രാഷ്ടീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു.

രണ്ടായിരം കോടിക്കു മുകളിൽ തട്ടിപ്പ് നടത്തിയിട്ടും ഇരുമുന്നണികളും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രധാന പ്രതികളെ ഉടൻ തന്നെ അറസ്‌റ്റു ചെയ്യാൻ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിത്യ ചിലവിനും പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്കും വേണ്ടി തുകകൾ നിക്ഷേപിച്ച ആയിരക്കണക്കിനു സാധാരണക്കാരുണ്ട്. അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടുന്നതിന് നിയമപരമായും രാഷ്ടീയമായും എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും വി എ സൂരജ് പറഞ്ഞു.

ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് കാവുങ്കൽ, കെ ആർ രാകേഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, വൈസ് പ്രസിഡന്റ്  വൈശാഖ് വിശ്വ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ്  സുജിത്ത് ബാലഗോപാൽ, ശ്രീജിത്ത് മുരളി എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...