അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: കാസര്‍കോട് ചീമേനി ചെമ്പ്രകാനത്ത് അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ പ്രദേശവാസികൾ. പഞ്ചായത്ത് ക്ലർക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം കഴിഞ്ഞ ദിലസം ഉച്ചയോടെയാണ് പുറംലോകം അറിയുന്നത്. രാവിലെ വരെ കണ്ട സജ്നയുടെയും മത്തളുടെയും മരണമറിഞ്ഞ് ഞെട്ടൽ മാറിയിട്ടില്ല അയൽവാസികൾക്കും നാട്ടുകാർക്കും. സജ്ന ഓഫീസിൽ ജോലിക്കെത്താഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫോണെടുത്തില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഇവരും ഞെട്ടലോടെയാണ് സജ്നയുടെയും മക്കളുടെയും മരണവിവരം അറിയുന്നത്.

ചീമേനി ചെമ്പ്രകാനം സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ സജന, മക്കളായ എട്ട് വയസുകാരന്‍ ഗൗതം, നാല് വയസുകാരന്‍ തേജസ് എന്നിവരെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പുരയിടത്തിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോൾ മരുമകളെയും പേരക്കുട്ടികളെയും കണ്ടില്ല. ഇവരെ അന്വേഷിച്ച് മുകൾ നിലയിൽ എത്തിയോപ്പോഴാണ് സജനയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....