പത്തനംതിട്ട : ഹോപ്പ് സൊസൈറ്റിയുടെയും ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരളയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലായി 1400 കുടുംബങ്ങളിലേക്ക് 6 മാസം ഫുഡ് കിറ്റ് നൽകുന്ന പദ്ധതിയാണ് ‘അമ്മ ഭക്ഷണം’. കുടുംബത്തിൽ നിന്ന് കുടുംബത്തിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായ് ജില്ലയിലെ വിവിധ പ്രദേശത്തിലുള്ള 10 പാലിയേറ്റീവ് സന്നദ്ധ സംഘടനകൾ മുഖാന്തരം നിർദ്ധനരും നിരാലംബരും കിടപ്പിലായ ദീർഘകാല മാറാരോഗികളായ 100 കുടുംബത്തിലേക്കാണ് 6 മാസ ഫുഡ് കിറ്റ് പദ്ധതിക്ക് തുടക്കമായത്.
പത്തനംതിട്ടയിലെ അമ്മ ഭക്ഷണത്തിൻ്റെ ഉദ്ഘാടനം ആറൻമുള എംഎൽഎ വീണാ ജോർജ്ജ് നിർവഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ജാഫർഖാൻ മുഖ്യപ്രഭാഷണം നടത്തി, ഡിഎംസിഐ കോർഡിനേറ്റർ വർഗ്ഗീസ് ,ഐഎപിസി ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ നായർ, ഐഎപിസി ചാപ്റ്റർ ജില്ലാ കോർഡിനേറ്റർ ഷാൻ ഗോപൻ തുടങ്ങിയവർ സംസാരിച്ചു .
വിവിധ സംഘടനകൾക്കുള്ള കിറ്റ് കൈമാറി സുകർമ്മ പാലിയേറ്റീവ് റാന്നി-പെരുനാട്, മാർത്തോമ്മാ പാലിയേറ്റീവ് കോഴഞ്ചേരി, സേവാകേന്ദ്രം കോന്നി, തണൽ പാലിയേറ്റീവ് മെഴുവേലി, കാരുണ്യ പാലിയേറ്റീവ് നന്നൂർ, ഇഎംഎസ്പാ ലിയേറ്റീവ് കോന്നി, അഭയം പാലിയേറ്റീവ് എഴുമറ്റൂർ , മുണ്ടിയപ്പള്ളി പാലിയേറ്റീവ്കെയർ എകെജി പാലിയേറ്റീവ് കോഴഞ്ചേരി, ദിശ സപ്പോർട്ടീവ് പാലിയേറ്റീവ് കെയർ തുടങ്ങിയവയ്ക്കാണ് കിറ്റുകൾ കൈമാറിയത്.