യുവജനപക്ഷം മുന്‍പ്രസിഡന്റ് റിജോ വാളന്തറയും ഇരിന്നൂറ്റിഅന്‍പതോളം കുടുംബങ്ങളും മാണി കോണ്‍ഗ്രസ്സിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി: യുവജനപക്ഷം മുന്‍പ്രസിഡന്റ് റിജോ വാളന്തറയും ഇരിന്നൂറ്റിഅന്‍പതോളം കുടുംബങ്ങളും മാണി കോണ്‍ഗ്രസ്സിലേയ്ക്ക്.
കേരള കോണ്‍ഗ്രസ് (എം) പ്രസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും മനസ്സിലാക്കിയതിനാലാണ് താനും തന്നെ വിശ്വസിച്ച കുടുംബങ്ങളും രാഷ്ട്രീയ ചുവടുമാറ്റത്തിന് തയ്യാറായതെന്ന് റിജോ വാളന്തറ പറഞ്ഞു. നിലവില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് റിജോ.

രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് റിജോ വാളന്തറയുടെ നേതൃത്വത്തില്‍ ജോസ്.കെ.മാണി എം.പി ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് (എം)ല്‍ ചേര്‍ന്നത്. റിജോ വാളാന്തറയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷാജന്‍ മണ്ണംപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ., കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം, ജെസ്സി ഷാജന്‍ മണ്ണംപ്ലാക്കല്‍, നൈനാച്ചന്‍ വാണിയപ്പുരയ്ക്കല്‍, പ്രദീപ് വലിയപറമ്പില്‍, സിറിയക് ചാഴികാടന്‍, വിഴിക്കത്തോട് ജയകുമാര്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, അജു പനയ്ക്കല്‍, മനോജ് മറ്റമുണ്ടയില്‍, അഡ്വ.ഗോപാലകൃഷ്ണന്‍, എം.എ അലക്‌സുകുട്ടി മണ്ണംപ്പാക്കല്‍, ഷാജി പുതിയാപറമ്പില്‍, രാഹുല്‍ ബി പിള്ള, ഫിനോ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...