സ്ത്രീധന പീഡനം ; രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടാണ് സ്ത്രീ മകനെ കൊലപ്പെടുത്തി പിന്നാലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി യുവതി നേരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ തയാറെടുക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.

ലസ്യയുടെ ഭര്‍ത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ യുവതിയേയും മകനേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഇത് സഹിക്കവയ്യാതെയാണ് ലസ്യ മകനെക്കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് വിവരം. എന്നിരിക്കിലും മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാര്‍ക്കെറ്റ്പ്പള്ളി സിഐ ശിവരാമ റെഡ്ഡി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...