മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും എറണാകുളം റൂറൽ എസ്പി എം ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും റൂറൽ എസ്പി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കല്യാണിക്ക് കണ്ണീരോടെ വിട നല്‍കുകയാണ് നാട്. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അച്ഛന്‍റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കിഴിപ്പിള്ളിലെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. ഇന്ന് വൈകിട്ട് തിരുവാങ്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

0
തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന്...

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....