റാന്നി : സനാതനധർമം ഇന്നും നിലനിൽക്കുന്നതിലുള്ള പ്രധാനപങ്ക് അമ്മമാർക്കാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. 78-ാമത് റാന്നി ഹിന്ദുമത സമ്മേളനഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുതുതലമുറയിലേക്ക് സനാതനധർമം പകരാനാകണം. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ സ്ത്രീകൾക്കാകണം. വീടുകളിലുണ്ടായിരുന്ന നാമജപവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഏതാണ്ട് ഇല്ലാതായതോടെ കുട്ടികളിൽ ഇതൊക്കെ എത്തിക്കുകയെന്നത് പ്രയാസമായിട്ടുണ്ട് ശശികല പറഞ്ഞു. കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിലെ മാതാജി കൃഷ്ണാനന്ദ പൂർണിമാമയി അധ്യക്ഷത വഹിച്ചു. അയിരൂർ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമിനി സംഗമേശാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് സെക്രട്ടറി ഓമനാ മോഹൻ, വനിതാസമാജം പ്രസിഡന്റ് സുമതി ദാമോദരൻ, വൈസ് പ്രസിഡന്റ് ഉഷാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. ജയസൂര്യ പാലാ പ്രഭാഷണം നടത്തി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033