മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, ഓട്ടോ കോൺസൾട്ടന്റ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ കർശനമാക്കുന്നതിന്റെ പേരിൽ ഏർപ്പെടുത്തുന്ന പരിഷ്കാരങ്ങൾ ആശാസ്ത്രിയമായതിനാൽ പിൻവലിക്കണമെന്ന് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്‌സ്, ഇൻസ്‌ട്രക്ടെർസ് ആൻഡ് ഓട്ടോ കോൺസൾട്ടന്റ് അസോസിയേഷൻ ( ഐ എൻ ടി യു സി ) ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ഓരോ കേന്ദ്രത്തിലും പ്രതി ദിന ടെസ്റ്റിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം മൂന്നിൽ ഒന്നായി കുറച്ചത് കൊണ്ട് ആളുകൾ കൂടുതൽ ബുദ്ധിമുട്ടും എന്നല്ലാതെ ഗുണപരമായ ഫലം ലഭിക്കാൻ പോകുന്നില്ല. പരിശീലന ഗ്രൗണ്ടിന്റെ വിസ്തൃതി രണ്ടേക്കർ സ്ഥലമായി ഉയർത്തുന്നത് ഈ രംഗം കുത്തക കമ്പനികൾക്ക് മാത്രമായി തുറന്നു കൊടുക്കാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു.

മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. രാജേഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, പി കെ ഗോപി, പി കെ ഇഖ്ബാൽ, എ ഡി ജോൺ, വി എൻ ജയകുമാർ, അജിത് മണ്ണിൽ, നന്ദകുമാർ ദർശന, ബിനു കുര്യൻ, പി എസ് സാംകുട്ടി, ഷാജി കുറ്റൂർ, എൻ ടി രാജു,ജിഷാ മാത്യു, ആർ. രാധാമണി എന്നിവർ പ്രസംഗിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മാർച്ച്‌ 13 ന് പത്തനംതിട്ട ആർ ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ യോഗം തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...