മോട്ടോർ വാഹന വകുപ്പും പോലീസും കൈയ്യൊഴിഞ്ഞു ; റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് കാരണം ബസുകൾക്ക് കയറാൻ തടസം ഉണ്ടാകുന്നതിന് പരിഹാരമില്ലെന്ന് ആരോപണം. മോട്ടോർ വാഹന വകുപ്പും പോലീസും കൈയ്യൊഴിഞ്ഞതിനാൽ പഞ്ചായത്ത് ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ല. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകള്‍ കഴിഞ്ഞാണ് മാറ്റുന്നത്. സ്റ്റാൻഡ് അടച്ചാണ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. സ്റ്റാൻഡില്‍ കയറാത്ത ബസുകള്‍ക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തതിന് പിന്നാലെയാണ് സ്റ്റാൻഡിലെ അനധികൃത പാർക്കിംങിനെതിരെയും നടപടി എടുത്തത്.

ബസ് സ്റ്റാൻഡില്‍ അനധികൃതമായി ഇടുന്ന വാഹനങ്ങൾ മാറ്റാൻ പോലീസ് ഇടപെട്ടതിന് പിന്നാലെ പോലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. അതിനാൽ അവരും വാഹനങ്ങൾ നിയന്ത്രിക്കാൻ വിമുഖത കാട്ടുകയാണ്. പെരുമ്പുഴ ബസ് സ്റ്റാൻഡില്‍ എല്ലാ ബസുകളും കയറണമെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിലും സ്റ്റാൻഡിലെ പരിമിത സ്ഥലം കാരണം പല ബസുകളും റോഡിൽ നിർത്തി ആളിറക്കുകയും കയറ്റുകയുമാണ് പതിവ്. പെരുമ്പുഴ സ്റ്റാന്‍ഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധിക്യത പാർക്കിങ് തടയാൻ പഞ്ചായത്ത് അധികാരികൾ ശ്രമിക്കുന്നില്ലെന്ന ബസ് ജീവനക്കാരുടെ ആരോപണവുമുണ്ട്. പഞ്ചായത്ത് വക പാര്‍ക്കിംങ് സ്ഥലം ആശുപത്രിയുടെ സമീപം ഉണ്ടെങ്കിലും അവിടെ വാഹനങ്ങള്‍ ഇടാന്‍ ആരും തയ്യാറാകുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...