തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറംമൂടിന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സുരാജ് ഓടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസിലും സുരാജ് പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
കഴിഞ്ഞ ദിവസമാണ് സുരാജ് വെഞ്ഞാറംമൂടിന്റെ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സുരാജിന്റെ വാഹനമാണ് പാലാരിവട്ടത്തു വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.