അഫ്‌സാനയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച പോലീസ് ഓഫീസർമാരെ സർവീസിൽ നിന്നും സസ്പെൻഡ്‌ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂടൽ നൗഷാദിനെ കാണാതായ സംഭവത്തിൽ തിരക്കഥ ഉണ്ടാക്കി ഭാര്യ അഫ്‌സാനയെ ശരീരികമായും മാനസികമായും പീഡിപ്പിച്ച പോലീസ് ഓഫീസർമാരെ സർവീസിൽ നിന്നും സസ്പെൻഡ്‌ ചെയ്യണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥന്മാരെ മാറ്റി നിർത്തി ഒരു ജൂഡീഷ്യൽ ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണം കൊണ്ടേ സത്യം വെളിച്ചത്തു കൊണ്ടുവരാനാകൂ. ഒരു രാത്രി മുഴുവൻ പോലീസ് കസ്റ്റഡിയിൽ വെച്ചും ജീപ്പിൽ കറക്കി കൊണ്ട് നടന്നും ഉറങ്ങാൻ പോലും അനുവദിക്കാതെയും ആഹാരം നൽകാതെയും പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന അഫ്‌സാനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്വാതന്ത്രമായ അന്വേഷണം നടത്തണം. പല കേസുകളിലും പോലീസ് ഇതുപോലെ ക്രൂരമായും പ്രാകൃതമായും ആണ് നിരപരാതികളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്നത്.

പോലീസ് മർദ്ദനം ഏറ്റ് മൂന്ന് ദിവസം ജയിലിൽ കിടക്കേണ്ടി വന്ന അഫ്‌സാനക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊന്ന് കെട്ടി തൂക്കുമെന്നും കുട്ടികളെ കാണാൻ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങളെ കൊലകേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് അഫ്സനയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത്. പോലീസിലെ ക്രിമിനൽ വൽക്കരണത്തിന്റെ ഒന്നാന്തരം തെളിവാണ് ഈ സംഭവം. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി നിരപരാധിയായ ഒരു പെൺകുട്ടിയുടെ മേൽ കൊലപാതക കുറ്റം കെട്ടിവെക്കാൻ പോലീസ് ശ്രമിച്ചത് ഞെട്ടിക്കുന്ന സംഭവമാണ്.

കേസിന്റെ സത്യാവസ്ഥ പുറത്തുവരുകയും നൗഷാദിനെ കണ്ടെത്താനാകാതെ വരികെയും ചെയ്തിരുന്നെങ്കിൽ ഒരു കുറ്റവും ചെയ്യാത്ത അഫ്‌സാന കൊലപാതക കേസിൽ വിചാരണ നേരിടേണ്ടി വരുമായിരുന്നു. ആരെയും ഞെട്ടിക്കുന്നതും കേരള പോലീസ് സേനക്ക് തീരാ കളങ്കം ഉണ്ടാക്കുന്നതുമായ അഫ്‌സാനയുടെ വെളിപ്പെടുത്തൽ പുറത്തു വന്നിട്ട് മുഖ്യമന്ത്രിയോ സർക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു കൊലക്കേസിൽ കുടുക്കാൻ ശ്രമം നടന്നിട്ട് ജില്ലയിൽ നിന്നുള്ള വനിതാ മന്ത്രി അവരെ കാണാൻ പോലും തയാറാകുന്നില്ല. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ സർക്കാരും മുഖ്യമന്ത്രിയും അടിയന്തിര ശിക്ഷണ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോൺഗ്രസ്സ് പ്രത്യക്ഷ സമരം തുടങ്ങുമെന്നും പഴകുളം മധു പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...