കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫറോക്ക് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ)​ പിടിയിൽ. തൊടുപുഴ സ്വദേശി വി.എ.അബ്ദുൽ ജലീലിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റെ പുക പരിശോധന കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഷൗക്കത്തിന്റെ ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രം പരിശോധന നടത്തിയ അബ്ദുൽ ജലീൽ സ്ഥാപനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പുക പരിശോധന സൈറ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥാപനം തുടരാൻ സാധിക്കുകയുള്ളൂവെന്ന് മനസിലാക്കിയ ഉടമ ജോയിന്റ് ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ സ്ഥാപനത്തിലെത്തിയ എം.വി.ഐ അബ്ദുൽ ജലീൽ പതിനായിരം രൂപ വീട്ടിൽ വന്ന് തന്നാൽ സൈറ്റ് പുനസ്ഥാപിക്കാമെന്ന് അറിയിച്ചു. ഈ വിവരം സ്ഥാപന ഉടമ വിജിലൻസിന് കൈമാറിയതിനെ തുടർന്ന് വിജിലൻസ് നൽകിയ പണവുമായി ഷൗക്കത്ത് ഇന്നലെ രാവിലെ എം.വി.ഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തുകയായിരുന്നു. അബ്ദുൽ ജലീലിന്റെ വീട്ടിൽ നിന്ന് വിജിലൻസ് നിരവധി രേഖകൾ പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...