തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെര്‍ച്വല്‍ പിആര്‍ഒ സംവിധാനം അവതരിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ സേവനങ്ങളും ഇത് എങ്ങനെ ചെയ്യാമെന്നുള്ള ടൂട്ടോറിയലും ഉള്‍പ്പെടുന്നതാണ് വെര്‍ച്വര്‍ പിആര്‍ഒ. പിഴകളും മറ്റ് ഫീസുകളും ഓണ്‍ലൈനായി അടക്കുന്നത് മുതല്‍ എംവിഡിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ സംവിധാനത്തില്‍ സാധ്യമാകും. ക്യാംപസ് ഇന്‍ഡസ്ട്രീസ് എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് വെര്‍ച്വര്‍ പിആര്‍ഒ വികസിപ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി, വിസ്മയ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്, സ്‌കില്‍ ഏജ് ഡിജിറ്റല്‍ അക്കാദമി മലപ്പുറം എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ പരിപാലനവും പ്രവര്‍ത്തനവുമെല്ലാം ഈ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും ചെയ്യുക. ക്യുആര്‍ കോഡിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ശേഷം പ്രിന്റ് ലഭിക്കുന്നതിനുള്ള ലൈസന്‍സ് കിയോസ്‌കുകള്‍ സ്ഥാപിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടുത്ത ലക്ഷ്യം. ലൈസന്‍സിന്റെ വിവരങ്ങളും മറ്റും കിയോസ്‌കില്‍ നല്‍കി കഴിഞ്ഞാല്‍ അതില്‍ നിന്ന് പ്രിന്റ് ലഭിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി. വിദേശ രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള രീതിയാണിതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന് ചെറിയ ഫീസ് ഈടാക്കാനാണ് തീരുമാനം. ഇതിന്റെ പരിപാല ചുമതല കിയോസ്‌ക് സ്ഥാപിക്കുന്ന കമ്പനികള്‍ക്കായിരിക്കും.
നമ്മുടെ ലൈസന്‍സുകള്‍ മറ്റുള്ളവര്‍ കൈക്കലാക്കാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്ക് ഒടിപി കിയോസ്‌കില്‍ നല്‍കിയാല്‍ മാത്രമായിരിക്കും ലൈസന്‍സിന്റെ പ്രിന്റ് ലഭിക്കുക. ഇതിനായി സ്ഥാപിക്കേണ്ട കിയോസ്‌ക് മെഷിനുകള്‍ ഉള്‍പ്പെടെ ഭാരിച്ച ചെലവ് ഒഴിവാക്കുന്നതിനാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യ പത്രം മോട്ടോര്‍ വാഹന വകുപ്പ് ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഡിജിറ്റലൈസേഷനിലേക്ക് മാറിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് ടെസ്റ്റ്, ഫിറ്റ്‌നെസ് പരിശോധന തുടങ്ങിയ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഇതില്‍ ഓട്ടോമാറ്റിക് വാഹന പരിശോധന സംവിധാനം വൈകാതെ യഥാര്‍ഥ്യമാകും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ആലോചിച്ച് വരികയാണെന്നും ഇത് വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.