ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണക്കിരീടം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി സ്വർണക്കിരീടം. 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചത് തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി. മാനേജർമാരായ കെ. രാമകൃഷ്ണൻ, കെ.കെ.സുഭാഷ്, സി.ആർ. ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സന്നിഹിതരായി. സമർപ്പണശേഷം ദർശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാർത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....