തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹന യാത്രികരെ പരിശോധിക്കാൻ മേട്ടോർ വാഹന വകുപ്പും. ലോക്ഡൗണിലും നിരവധിയാളുകൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതിനാലാണ് പരിശോധന.
പോലീസിന്റെ കാർക്കശ്യത്തിനും അപ്പുറം ഉപദേശങ്ങൾ നൽക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. വാഹന യാത്രികരോട് ആദ്യം അഭ്യർത്ഥന നടത്തും. ചിലർ ഇതു ഉൾക്കൊണ്ട് തിരികെ പോകും . എന്നാൽ മറ്റു ചിലർ ഇതൊന്നും തങ്ങളെ ബാധിക്കുകയേയില്ലെന്ന മട്ടിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിയമലംഘനം കണ്ണിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്ത ആദ്യ ദിനങ്ങളിൽ ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്നായിരുന്നു പ്രവർത്തനം. തുടർന്ന് ലോക്ക്ഡൗണിലും നിരത്തുകളിൽ വാഹന യാത്രികരുടെ എണ്ണം കൂടിയതോടെ ആണ് മോട്ടോർ വാഹനവകുപ്പും പരിശോധനക്കിറങ്ങിയത്.