ചെങ്ങന്നൂര്‍ : ആലപ്പി ഡിസ്ട്രിക്ട് മോട്ടോർ വർക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു ) ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി രൂപീകരണ യോഗം ചെങ്ങന്നൂർ സി.വി സാറാമ്മ സ്മാരക ഹാളിൽ ചേർന്നു. എ.ജി ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ഹരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ മനോജ്, മനു എം തോമസ്, പി.ഡി സുനീഷ് കുമാർ, കെ.എൻ ഹരിദാസ്, സരുൺ പി.എസ് എന്നിവർ സംസാരിച്ചു.
മനു.എം.തോമസ് പ്രസിഡന്റ്, കെ.എൻ ഹരിദാസ്, സന്തോഷ് കുമാർ പി.വി വൈസ് പ്രസിഡണ്ടുമാർ,
സരുൺ പി.എസ് സെക്രട്ടറി, പി.ഡി സുനീഷ് കുമാർ, ജോസഫ് കുറിയാക്കോസ് (ജിജി ) ജോ.സെക്രട്ടറിമാർ,
എ.ജി ഷാനവാസ് ട്രഷറർ എന്നിവരടങ്ങുന്ന 13 അംഗ എരിയാ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.





























