മുറിഞ്ഞകൽ: മൊട്ടപ്പാറ മലനട പരബ്രഹ്മമൂർത്തി ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം ശനിയാഴ്ച നടക്കും. രാവിലെ 7.00 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8.00 ന് ഭാഗവതപാരായണം 8.30 ന് മലവിളിച്ചിറക്കൽ പടേനി, 9.30 ന് പഞ്ചഗവ്യ നവ കലശപൂജ, 12.30 ന് അന്നദാനം, 2.00 ന് ഘോഷയാത്ര ക്ഷേത്രത്തിൽനിന്നും തിരിച്ച് മരുതിക്കാലായിലെത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെ താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 5.30ന് സഹസ്ര ദീപാരാധന, 7.30 ന് കൊച്ചുകുട്ടികളുടെ കലാപരിപാടികൾ. ഉത്സവത്തിന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
മൊട്ടപ്പാറ മലനട പരബ്രഹ്മമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്രം തിരുനാള്‍ മഹോത്സവം
RECENT NEWS
Advertisment