വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തോട്ടടയില്‍ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ സനാദിന്റെ സുഹൃത്താണ് അരുണ്‍. കേസിലെ മറ്റൊരു പ്രതിയായ മിഥുന്‍ ആവശ്യപ്പെട്ടതുപ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയിരുന്നു. ഈ വടിവാള്‍ നല്‍കിയത് അരുണ്‍ ആണെന്ന് പോലീസ് അറിയിച്ചു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്‌ഫോടക വസ്തുക്കള്‍ താഴെ ചൊവ്വയിലെ ഒരു പടക്ക കടയില്‍ നിന്നാണ് വാങ്ങിയതെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്.

എന്നാല്‍ കണ്ണൂരിലുള്ള മറ്റൊരു പടക്ക കച്ചവടക്കാരനാണ് മിഥുനും സംഘത്തിനും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. സ്ഫോടനത്തില്‍ ഏച്ചൂര്‍ ബാലക്കണ്ടി ഹൗസില്‍ സി.എം ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. കല്യാണത്തിന്റെ തലേദിവസം രാത്രി പാട്ടുവച്ചപ്പോള്‍ സൗണ്ട് ബോക്‌സിന്റെ കണക്ഷന്‍ കേസിലെ പ്രതിയായ അക്ഷയ് വിച്ഛേദിച്ചിരുന്നു. ഇതോടെ അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമുണ്ടായി. വിവാഹ വീട്ടില്‍ രണ്ട് തവണ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...