Sunday, March 2, 2025 5:56 am

പഴകിയ ഭക്ഷണം നല്‍കി ; കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യ വിഷബാധ ; നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ്, നിയമ  വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. പഴകിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മിക്കവര്‍ക്കും ലക്ഷണം കണ്ടത്. വയറിളക്കം, ശര്‍ദ്ദില്‍. തലവേദന, തളര്‍ച്ച, തലകറക്കം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. കേരളാ കോണ്‍ഗ്രസ് നേതാവ് എബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. അതുകൊണ്ടുതന്നെ പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കുകയായിരുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടയുടനെ നിരവധി ആംബുലന്‍സുകളിലും കാറുകളിലുമായി ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മുത്തൂറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതലും പെണ്‍കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.  മിക്കവരെയും ഇന്ന് വൈകുന്നേരത്തോടെ പോകാന്‍ അനുവദിച്ചെങ്കിലും തളര്‍ച്ചയും ക്ഷീണവും ഉള്ള ചിലര്‍ ഇപ്പോഴും ആശുപത്രിയിലാണ്.  കോളേജ് ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. രാവിലെ അപ്പവും മുട്ടക്കറിയും ഉച്ചക്ക് ഊണും വൈകുന്നേരം പെറോട്ടയും ചിക്കനുമായിരുന്നു. വൈകുന്നേരം നല്‍കിയ ചിക്കന്‍ പഴകിയത് ആയിരുന്നു എന്ന് ആരോപണമുണ്ട്.

ഹോസ്റ്റല്‍ കാന്റീന്‍ നടത്തുന്നത് കരാറുകാരന്‍ ആണെന്നും തങ്ങള്‍ നേരിട്ടല്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. 34 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും രോഗം ഭേദമായി വരുന്നെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏഴു മാസമായി ചെങ്ങന്നൂര്‍ സ്വദേശി ഷാജി എന്നയാളാണ് കാന്റീന്‍ നടത്തുന്നത്. കാറ്ററിംഗ് സ്ഥാപനവും ഇദ്ദേഹം നടത്തുന്നുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow

2 COMMENTS

  1. Y didn’t u post in Whatsapp group??? You hide this news from your WhatsApp group. If you publish, u must post Whatsapp group.

Comments are closed.

Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രഷറിയിൽ പെൻഷൻ വാങ്ങാനും മറ്റു പണമിടപാടിനുമായെത്തിയവരെ തേനീച്ചകൂട്ടം ആക്രമിച്ചു

0
തിരുവനന്തപുരം : നെടുമങ്ങാട് ട്രഷറിയിൽ പെൻഷൻ വാങ്ങാനും മറ്റു പണമിടപാടിനുമായെത്തിയവരെ തേനീച്ചകൂട്ടം...

കേരളത്തിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : സമൂഹത്തിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അതിനുതകുന്ന...

മാലിന്യം എറിഞ്ഞാൽ നടപടി ; പരാതികളിൽ 2150 എണ്ണം തീർപ്പാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം...