വള്ളസദ്യ വാണിജ്യവത്കരിക്കാനുള്ള നീക്കം അപലപനീയം ; പള്ളിയോട സേവാ സംഘം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള വള്ളസദ്യ വാണിജ്യ വത്കരിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതിനെതിരെ പള്ളിയോട സേവാ സംഘത്തിന്റെ പ്രതിഷേധം. ആറന്മുള പാർത്ഥ സാരഥിയുടെ പ്രധാന അന്നദാന വഴിപാടായ വള്ളസദ്യ വാണിജ്യവത്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും പള്ളിയോട സേവാസംഘം സഹകരിക്കില്ലെന്നും പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും പ്രതികരിച്ചു. അഭീഷ്ടകാര്യ സിദ്ധിക്കും സന്താന ലബ്ദ്ധിക്കും സർപ്പദോഷം മാറാനുമായി ഭക്തജനങ്ങൾ തിരുവാറന്മുളയപ്പന് സമർപ്പിക്കുന്ന സവിശേഷമായ അന്നദാന വഴിപാടാണ് വള്ളസദ്യ. ഭക്തർ നേരിട്ട് പള്ളിയോട കരകളുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങി വഴിപാടുകാരന്റെ വസതിയിലോ സൗകര്യപ്രദമായി കരയിലെ ക്ഷേത്രങ്ങളിലോ നടത്തിവന്നിരുന്ന വഴിപാടായിരുന്നു ഇത്.

പിൽക്കാലത്ത് പള്ളിയോടക്കരകളുടെ കൂട്ടായ്മയിൽ പള്ളിയോട സേവാസംഘം രൂപീകരിച്ചതോടെ വള്ളസദ്യയുടെ നടത്തിപ്പ് പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലായി. ഇതിനെ തുടർന്നാണ് ആറന്മുള ക്ഷേത്രത്തിൽ സ്ഥിരം വള്ളസദ്യ നടക്കുന്ന സാഹചര്യമുണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് വള്ളസദ്യ പാസ് ബുക്കിംഗ് നടത്തി എല്ലാ ഞായറാഴ്ചയും പള്ളിയോടങ്ങളുടെ പങ്കാളിത്തമില്ലാതെ വള്ളസദ്യ നടത്തുമെന്ന് തീരുമാനിച്ചത്. പള്ളിയോട സേവാസംഘവുമായി സഹകരിച്ച് നടപ്പിലാക്കുമെന്നാണ് അറിയിപ്പിൽ പറയുന്നതെങ്കിലും ദേവസ്വം ബോർഡുമായി സഹകരിക്കില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണ് ദേവസ്വം ബോർഡിന്റേത്. ജൂലായ് 3 മുതൽ ഒക്ടോബർ 2 വരെ പള്ളിയോട സേവാ സംഘം വഴി പള്ളിയോടങ്ങൾക്ക് ബുക്ക് ചെയ്ത വള്ളസദ്യവഴിപാടുകൾ ആചാര നിബദ്ധമായി നടക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...