Monday, July 7, 2025 3:52 pm

ആന്ധ്രയിൽ സമ​ഗ്ര ജാതി സെൻസസ് നടപ്പാക്കാൻ നീക്കം ; നടപടികൾ ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടത്താൻ തീരുമാനം. നടപടികൾ ഇന്ന് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജഗൻമോഹൻ സർക്കാർ. ഡോ. ബി ആർ അംബേദ്കറിന്‍റെ, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസമാണ് ആന്ധ്ര സർക്കാർ ജാതി സെൻസസ് നടപടികളും തുടങ്ങുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയിൽ ജഗൻമോഹന്‍റെ നിർണായക നീക്കമാണിത്. ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂർണമായി ഉപയോഗിച്ചാകും സെൻസസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവർത്തകരെയും നിയമിക്കും.

കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് ജഗൻമോഹൻ റെഡ്ഡി കത്തും നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഉടനെയൊന്നും ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജഗൻമോഹൻ വ്യക്തമാക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോർജിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടാൻ സിപിഎം ആർജ്ജവം കാട്ടണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിൽ പൂർത്തിയാക്കിയ വികസന...

യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം ...

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച...

കേരള സര്‍വകലാശാല രജിസ്ട്രാര്‍ വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

0
കൊല്ലം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍....

കുറിയന്നൂർ മാർത്തോമാ ഹൈസ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന നാടകാവതരണം...

0
കുറിയന്നൂർ : മാർത്തോമാ ഹൈസ്കൂൾ കുറിയന്നൂർ വായനമാസാചരണത്തോടനുബന്ധിച്ച് ബഷീർ കഥകളെയും കഥാപാത്രങ്ങളെയും...