Wednesday, April 16, 2025 6:40 pm

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷിത പ്രദേശം അടയാളപ്പെടുത്താൻ നീക്കം ; നാട്ടുകാർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷിത പ്രദേശങ്ങൾ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽനിന്ന് 30 മുതൽ 50 മീറ്റർ വരെ ദൂരെയാണ് സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തേണ്ടിയിരുന്നത്. ആശങ്ക പരിഹരിക്കാതെ ചൂരൽ മലയിൽ സുരക്ഷിത മേഖലകൾ അടയാളപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം പ്രകാരം സങ്കീർണ്ണ മേഖലയിലുള്ള നിരവധി വീടുകൾ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുമെന്ന് പ്രദേശവാസികൾ വിമർശിച്ചു. പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടർ യോഗം വിളിച്ചു. മുണ്ടക്കെ ചൂരൽമല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. തീരുമാനമെടുക്കുന്നത് വരെ സർവ്വേ നടത്തുന്നത് നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈത്തിരി തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ചൂരൽ മലയിൽ എത്തിയിരുന്നത്. സുരക്ഷിത മേഖലകൾ തിരിക്കാനുള്ള നീക്കത്തെ എതിർത്ത് മേപ്പാടി പഞ്ചായത്തും രംഗത്തെത്തി. നിലവിലെ മാനദണ്ഡ പ്രകാരം സുരക്ഷിത മേഖല തിരിക്കാൻ അനുവദിക്കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്നും മെമ്പർമാർ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുനില്‍ ടീച്ചറിന്റെ 350 -മത് സ്നേഹഭവനം വിഷുക്കൈനീട്ടമായി തങ്കമ്മ റെജിക്കും കുടുംബത്തിനും

0
നെടുംകുന്നം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന...

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള ആശ്വാസ ധനസഹായം ഒൻപത് മാസം കൂടി നീട്ടി

0
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള അടിയന്തിര ആശ്വാസ ധനസഹായം നീട്ടി...

സ്പോർട്സ് ലേഖകൻ അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു

0
തൃശ്ശൂര്‍: ആയിരത്തിൽപ്പരം സ്പോർട്സ് ലേഖനങ്ങൾ എഴുതിയ അഡ്വ.ഏ.ഡി. ബെന്നിയെ ആദരിച്ചു. മാങ്ങാട്ടുകര...

വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണം ; കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ – പത്തനംതിട്ടയില്‍...

0
പത്തനംതിട്ട: അതിഭീമമായി വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക്...