മുടി കൊഴിച്ചില്‍ തടയും ഈ ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

​മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. പല ചികിത്സകള്‍ ചെയ്തിട്ട് പോലും പലര്‍ക്കും ഫലം നല്‍കാത്ത ഒന്നാണിത്. പലരും മുടിയില്‍ എണ്ണകളും ഹെയര്‍ പായ്ക്കുകളും എല്ലാം മുടി വളരാനായി കൊഴിച്ചില്‍ നില്‍ക്കാനായി ഉപയോഗിയ്ക്കും. എന്നാല്‍ ഇവയൊന്നും പലപ്പോഴും ഗുണം നല്‍കണം എന്നുമില്ല. മുടിയ്ക്ക് ശരീരത്തിന് എന്നതുപോലെ തന്നെ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇവയുടെ കുറവായിരിയ്ക്കും പലപ്പോഴും മുടി കൊഴിയുന്നതിനും മുടി വളരാതിരിയ്ക്കാനും കാരണമാകുന്നത്. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

​ഇത്തരത്തില്‍ ഒന്നാണ് മുട്ട. പ്രോട്ടീനിൻ്റെ ഉറവിടമാണ് മുട്ട. മുടി വളർച്ചയിലെ പ്രധാനിയായ ബയോട്ടിൻ ഉത്പ്പാദനവും മുട്ടയിൽ നിന്ന് ലഭിക്കും. നല്ല രീതിയിൽ കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാൻ മുട്ട ഏറെ സഹായിക്കും. കൊളാജൻ കൂടുന്നത് മുടിയെ ബലമുള്ളതാക്കാനും അതുപോലെ കട്ടി കൂട്ടാനും സഹായിക്കുന്നു.. മുടിയിഴികൾക്ക് ബലം നൽകുന്ന അയൺ മുട്ടയിലൂടെ ലഭിക്കുന്നു. വൈറ്റമിൻ, എ, ഡി, സിങ്ക് എന്നിവയെല്ലാം മുട്ടയിൽ നിന്ന് ലഭിക്കുന്ന മുടിയ്ക്ക് ആവശ്യമായ പോഷകങ്ങളാണ്. സീഡുകളും നട്‌സും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകി മുടിയെ ആരോഗ്യത്തോടെ വയ്ക്കാൻ ഇത് സഹായിക്കുന്നു. കോശങ്ങളുടെ പ്രവർത്തനത്തിനും ഉത്പ്പാദനത്തിനും സഹായിക്കുന്ന സിങ്കും ഇതിലടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്സ്, മത്തങ്ങ വിത്തുകൾ, ഫ്ലാക്സ് സീഡ്സ്, ഒമേഗ 3 ഫാറ്റി ആസിഡ്, സണ്‍ഫ്‌ളവര്‍ വിത്തുകള്‍എന്നിവയെല്ലാം മുടി വളർത്താൻ വളരെ നല്ലതാണ്.

ഇറച്ചിയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതുപോലെ അയേണും. പ്രത്യേകിച്ചും ചുവന്ന ഇറച്ചിയില്‍. ഇവ രക്തപ്രവാഹവും ര്‌ക്തോല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കും. ഇതിലൂടെ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുകയും ചെയ്യുന്നു. ഇവ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന് പുറമേ മത്സ്യങ്ങളും നല്ലതാണ്. ഇവയിലും ഒമേഗ ത്രീ ഫാററി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. സിങ്ക് പോലുളള ഷെല്‍ ഫിഷുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവയും മുടിയ്ക്ക് നല്ലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...