കൊണ്ടോട്ടിൽ മോഷണം നടത്തി മുങ്ങിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്‌കൂട്ടറില്‍ പോയ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് വീട്ടിച്ചാലില്‍ കെ വി മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മറ്റൊരു മോഷണ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയപ്പോള്‍ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഫവാസിനെ റിമാന്‍ഡ് ചെയ്തു. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന പുളിക്കല്‍ പഞ്ചായത്തംഗം അഷ്‌റഫിന്റെ മരുമകള്‍ മനീഷ പര്‍വീനെ (27) ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച്‌ മാലയടക്കം ഒമ്പത് പവന്‍ സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതി ഉപേക്ഷിച്ച ബൈക്ക് കൊണ്ടോട്ടി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചത്. ഇതിനു തൊട്ടടുത്ത ദിവസം മറ്റൊരു മോഷണ കേസില്‍ കോടഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഫവാസ് വിദേശത്തേക്ക് കടന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഫവാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...