പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞെന്നും പെൺകുട്ടികളുടെ അമ്മ വിമർശിച്ചു. കേസിലെ സിബിഐ തുരടന്വേഷണം പുരോഗമിക്കവേയാണ് കുടുംബത്തിന്റെയും സമര സമിതിയുടെയും ആശങ്ക. വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടതനുസരിച്ച് അഡ്വക്കേറ്റ് രാജേഷ് മേനോന്റെ നിയമനം സിബിഐയുടെ അനുമതിക്ക് നൽകിയതാണെന്ന് കാണിച്ച് 3 കത്തുകൾ അയക്കുമ്പോൾ തന്നെ, പ്രോസിക്യൂട്ടർ നിയമനം വേഗത്തിലാക്കാനായി നൽകിയ പെറ്റീഷൻ ഹൈക്കോടതി പരിഗണിച്ചപ്പോൾ സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ ഡിജിപി കോടതിയെ തീരുമാനം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെയും സമരസമിതിയുടേയും പരാതി.
പകരം നിയമനത്തിനെതിരെ സർക്കാർ പ്രതിനിധി നിലപാടെടുത്തെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു. കേസിലെ നിജസ്ഥിതി പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ മാറ്റി നിർത്താനുള്ള ചരടുവലികൾ നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകൾ അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു. നിലവിൽ അന്വേഷണ സംഘത്തിന് ഒപ്പം എത്തുന്ന വ്യക്തി കൃത്യതയോടെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് പറഞ്ഞ് നൽകാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും പെൺകുട്ടികളുടെ അമ്മ ചൂണ്ടികാട്ടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033