റോക്കട്രിക്ക് പുതിയ നേട്ടം ; ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ

For full experience, Download our mobile application:
Get it on Google Play

ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റിൻറെ ട്രെയിലറിന് പുതിയ റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ പരസ്യബോർഡായ ന്യൂ യോർക്കിലെ ടൈം സ്ക്വയറിലെ NASDAQ-ൽ ആർ മാധവൻറെയും നമ്പി നാരായണൻറെയും സാന്നിദ്ധ്യത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്. ആർ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കറ്ററി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുടെ പ്രമോഷൻറെ ഭാഗമായി നമ്പി നാരായണനോടൊപ്പം അമേരിക്കയിൽ പര്യടനത്തിലായിരുന്നു മാധവൻ. ആ സമയത്താണ് ടെക്സസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രശംസ നേടി. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപ്പെടുമ്പോൾ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...