ആലപ്പുഴ : ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടന്ന ദേശിയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ആരിഫ് കത്ത് നല്‍കി. എന്‍.എച്ച് 66 ല്‍ ആരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള റോഡ് പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരീഫ് ആരോപിക്കുന്നത്.
കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെങ്കിലും ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശിയപാത വിഭാഗത്തിനായിരുന്നു. അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. 2019 ലാണ് 23.6 കിലോ മീറ്ററിലുള്ള റോഡ് പുനര്‍നിര്‍മിച്ചത്. 36 കോടി രൂപ ചിലവഴിച്ച് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം.