75ാം സ്വാതന്ത്ര്യദിനമാഘോഷിക്കാന്‍ രാജ്യം ; നാളെ അമൃത് മഹോത്സവത്തിന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ  75-ാം ആണ്ടിലേക്ക്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത്സവത്തിന് കൂടിയാണ് നാളെ തുടക്കമാകുന്നത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പോലീസ്-സൈനിക മെഡലുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്ന് 74 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യം. നാളെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ 75-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിലേക്ക് രാജ്യം ചുവടുവെക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലേക്ക് രാജ്യം എത്തുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃത് മഹോത് മഹോത്സവത്തിന് കൂടിയാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. 1800 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രതിരോധ സേനകളും ആസാദി കാ അമൃത് മഹോത്സവ് വിപുലമായി ആഘോഷിക്കും.

കൊവിഡ് മഹാമാരിക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ചെങ്കോട്ടയിലെ ചടങ്ങുകള്‍. ഒമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി പോരുതിയ താരങ്ങളുടെ സാന്നിധ്യം  ചെങ്കോട്ടയിലുണ്ടാകും. ചെങ്കോട്ടയിലെ ആദ്യ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വഛ്ഭാ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചത്. ഓരോ സ്വാതന്ത്ര്യ ദിന പ്രസംഗവും വലിയ പ്രഖ്യാപനങ്ങള്‍ക്ക് മോദി അവസരമാക്കിയിരുന്നു. ഇത്തവണയും അതിനുള്ള സാധ്യത തള്ളാനാകില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. വൈകീട്ട് രാഷ്ട്രപതി രാജ്യത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. പോലീസ് സൈനിക മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...